മലയാളത്തിനു പുറമെ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും ഒരുപാട് സുഹൃത്തുക്കള്‍ മോഹന്‍ലാലിന് ഉണ്ട്. 'ബ്രോ ഡാഡി' ഷൂട്ടിംഗിന്റെ ഒഴിവു വേളയില്‍ തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചരിക്കുകയാണ് മോഹന്‍ലാലും മീനയും. സൗഹൃദം പുതുക്കാനുള്ള ഒരു അവസരം കൂടിയായി മാറി അത്. ഉള്ള് തുറന്ന് ചിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും നടി മീന പങ്കുവെച്ചു.