വെബ് സീരീസുമായി സംവിധായകൻ മെക്കാർട്ടിൻ, നായകനാകുന്നത് സോഹൻ സീനുലാൽ

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (20:34 IST)
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന മേഖലയിലേക്ക് തിരിച്ചുവരാനൊരുങ്ങി റാഫി- മെക്കാർട്ടിൻ കൂട്ടുക്കെട്ടിലെ മെക്കാർട്ടിൻ. കില്ലർ ജോണി എന്ന വെബ് സീരീസിലൂടെയാണ് മെക്കാർട്ടിൻ തിരിച്ചുവരുന്നത്. ഹിപ്പോ പ്രൈമിന്റെ ബാനറില്‍ ഒരുങ്ങുന്ന സീരീസിൽ സോഹൻ സീനുലാലാണ് പ്രധാനവേഷത്തിൽ എത്തുന്നത്.
 
ഏറെ നാളുകൾക്ക് ശേഷം മെക്കാർട്ടിൻ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നതും മെക്കാര്‍ട്ടിന്‍ തന്നെയാണ്. പുതുക്കോട്ടയിലെ പുതുമണവാളന്‍, ചതിക്കാത്ത ചന്ദു, തെങ്കാശിപട്ടണം, പഞ്ചാബി ഹൗസ്, ചൈന ടൗണ്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് റാഫി മെക്കാർട്ടിൻ കൂട്ടുക്കെട്ടിൽ വന്നിട്ടുള്ളത്. സ്വതന്ത്ര സംവിധായകനായി റാഫി വേറെയും ചിത്രങ്ങൾ ചെയ്‌തുവെങ്കിലും മെക്കാർട്ടിൻ ഏറെകാലമായി സംവിധാനത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അടുത്ത മാസം വെബ് സീരീസ് റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍