'മാസ്റ്റർ' വിജയക്കുതിപ്പ് തുടരുന്നു, 'ദളപതി 65' പുതിയ വിശേഷങ്ങൾ !

കെ ആര്‍ അനൂപ്

ബുധന്‍, 3 ഫെബ്രുവരി 2021 (20:56 IST)
വിജയ്‌ ചിത്രം 'മാസ്റ്റർ' വിജയ കുതിപ്പ് തുടരുകയാണ്. ഒടിടിയിലും തിയേറ്ററുകളിലും ഒരേസമയം പ്രേക്ഷകർ സിനിമ ആസ്വദിക്കുകയുമാണ്. അതേസമയം തന്നെ 'ദളപതി 65' അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നു. സാധാരണയായി തന്റെ ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് വിജയ് പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗിലേക്ക് കടക്കുക. എന്നാൽ ഇത്തവണ വിജയ്‌യുടെ പുതിയ സിനിമ തുടങ്ങാൻ ഇനിയും സമയമെടുക്കും. ഏപ്രിലില്‍ മാത്രമേ 'ദളപതി 65' ഷൂട്ടിങ് ആരംഭിക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് ചിത്രവുമായി ബന്ധപ്പെട്ട വർക്കുകൾ പൂർത്തിയാക്കാൻ രണ്ടുമാസം കൂടി സമയം ആവശ്യമാണ്.
 
ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ 'ദളപതി 65'ന്റെ ഷൂട്ടിംഗ് വിജയ് പൂർത്തിയാക്കുകയാണെങ്കിൽ, ഈ വർഷത്തെ തൻറെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടക്കുമെന്നും പറയപ്പെടുന്നു. അതേസമയം ഈ ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ മൂന്നാം തവണയും വിജയ്‌ക്കായി സംഗീതം ഒരുക്കും. മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുളള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
ശിവകാർത്തികേയൻ - നെൽ‌സൺ ദിലീപ് കുമാർ ചിത്രം ഡോക്ടർ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. അതേസമയം ഇന്നാണ് ചിത്രത്തിൻറെ റിലീസ് ഡേറ്റ് ശിവകാർത്തികേയൻ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26നാണ് ചിത്രം റിലീസാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍