ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ആയിഷ സുല്‍ത്താന, വളരെ വര്‍ഷങ്ങളായി അറിയാവുന്ന, പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് തണലായി നിന്ന എന്റെ പ്രിയ കൂട്ടുകാരികളില്‍ ഒരാള്‍. സിനിമയുടെയും ആഡ് ഷൂട്ടിംഗിന്റെയും ഭാഗമായി ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. അവളിലൂടെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളേയും പറ്റി ഒരുപാട് കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. ഓരോ കൂടിക്കാഴ്ചകളിലും ഏറ്റവും അധികം അവള്‍ സംസാരിക്കുക അവളുടെ നാടിനെപറ്റിയാണ്, ലക്ഷദ്വീപിനെ പറ്റിയാണ്. മുന്‍പും നാടിന് പ്രതിസന്ധികള്‍ വന്നപ്പോഴൊക്കെ, പ്രതിഷേധങ്ങളുമായി ആയിഷ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവളും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും പോരാട്ടത്തിലാണ്.