ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന് ആന്റണി പെരുമ്പാവൂര്‍, 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (14:52 IST)
ഒന്നല്ല മൂന്നു ദേശീയ അവാര്‍ഡുകളാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'റിലീസിന് മുമ്പേ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ച സിനിമ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
 
ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നിര്‍മാതാവ് പറയുന്നു.
 
നിലവില്‍ 50 ശതമാനം ആളുകളെ തിയറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയറ്ററുകളില്‍ ലാഭകരമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ഇതൊരു വലിയ സിനിമയാണ്. ഇനിയും റിലീസ് നീട്ടിക്കൊണ്ടുപോകാനാകില്ല. തിയറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യില്ല. അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയാല്‍ തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍