മഞ്ജു വാര്യർ ഉപയോഗിച്ചത് മോഷൻ സിക്ക്നസ് പാച്ച് ആണ്. ദീർഘദൂര യാത്രകളിലോ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തലകറക്കവും ഛർദ്ദിയും (Motion Sickness) തടയാനുള്ള പാച്ച് ആണിത്. സാധാരണ വിമാനം, ബസ്, കപ്പല്‍ എന്നിവയില്‍ യാത്ര ചെയ്യുമ്പോഴാണ് ഇത് ഉപയോഗിക്കാറുള്ളത്. കഴുത്തിലോ ചെവിക്കു പിറകിലോ ഒക്കെയാണ് ഇത് ഒട്ടിക്കാറ്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.