തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലി, മോഹന്‍ലാലിന്റെ രണ്ട് സിനിമകളും ബിഗ് സ്‌ക്രീനിലേക്ക് !

കെ ആര്‍ അനൂപ്

ശനി, 26 ജൂണ്‍ 2021 (09:02 IST)
തീയേറ്ററുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ മാലിക് ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചപ്പോള്‍ ആസിഫ് അലിയുടെ രണ്ട് ചിത്രങ്ങളാണ് തൊട്ടടുത്ത ദിവസങ്ങളില്‍ റിലീസ് പ്രഖ്യാപിച്ചത്. അതും തിയേറ്റര്‍ റിലീസ് തന്നെ. അതില്‍ ആദ്യം പ്രഖ്യാപിച്ചത് മാസങ്ങളോളമായി റിലീസ് നീണ്ടുപോയ കുഞ്ഞെല്‍ദോ ആയിരുന്നു. ഇപ്പോഴിതാ 'എല്ലാം ശരിയാകും' എന്ന നടന്റെ ചിത്രവും ബിഗ് സ്‌ക്രീനിലേക്ക്.
ജിബു ജേക്കബ് സംവിധാനം ചെയ്ത 'എല്ലാം ശരിയാകും' സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം നാലിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് മാറ്റേണ്ടിവന്നു. മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളും ഇതിനകം പുതിയ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് മരക്കാറും ഒക്ടോബര്‍ 14ന് ആറാട്ടും റിലീസ് ചെയ്യും.ഓഗസ്റ്റ് 27ന് ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ പ്രേക്ഷകരിലേക്ക് എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍