നടി മാളവിക മോഹന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് വാക്‌സിനാണ് മാളവിക ഇന്നലെ സ്വീകരിച്ചത്. മുംബൈ മെഹബൂബ് സ്റ്റുഡിയോയില്‍ എത്തിയാണ് നടി കുത്തിവയ്‌പ്പെടുത്തത്. നിര്‍മാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു. മഞ്ഞ ടാങ്ക് ടോപ്പും ജീന്‍സും ധരിച്ചാണ് താരമെത്തിയത്.