'ലിയോ' വ്യാജ ഓഡിയോ ലോഞ്ച് ടിക്കറ്റുകള്‍, 3000 മുതല്‍ 6000 രൂപ വില കൊടുത്ത് വാങ്ങാന്‍ ആളുകള്‍

കെ ആര്‍ അനൂപ്

ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (15:55 IST)
വിജയ്യുടെ 'ലിയോ' റിലീസിന് ഇനി മൂന്നാഴ്ച മാത്രം, ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങുന്നതിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ലിയോ' ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 30 ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്, 6,000 മുതല്‍ 10,000 വരെ ആളുകളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങള്‍ കണക്കിലെടുത്ത് പരിപാടി റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
അതിനിടെ ലിയോ വ്യാജ ഓഡിയോ ലോഞ്ച് പാസുകള്‍ വില്‍ക്കപ്പെടുന്നു.3000 മുതല്‍ 6000 രൂപ വരെ നല്‍കി ഈ പാസുകള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടായി.'ലിയോ' ഓഡിയോ ലോഞ്ചിന് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു.
'ലിയോ'ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ഉണ്ട്.നാ റെഡി എന്ന ഗാനം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍