നെഗറ്റീവ് ക്യാരക്ടര്‍ അഭിനയിക്കണമെന്ന് ഏറെ ആഗ്രഹമായിരുന്നു, കുറുപ്പ് വിശേഷങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 23 നവം‌ബര്‍ 2021 (10:01 IST)
കുറുപ്പ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും അണിയറപ്രവര്‍ത്തകരും. നെഗറ്റീവ് ക്യാരക്ടര്‍ അഭിനയിക്കണമെന്ന് തനിക്ക് ഏറെ ആഗ്രഹമായിരുന്നുവെന്ന് നടന്‍ പറയുന്നു.സിനിമയുടെ കഥയുടെ നരേറ്റീവ് സ്‌റ്റൈല്‍ ആരും ഇതുവരെ അറ്റംപ്റ്റ് ചെയ്യാത്തതാണെന്ന് തനിക്ക് തോന്നിയെന്നും ഓരോ കഥാപാത്രങ്ങളുടെ പ്രെസ്പക്ടീവ് വരുന്നത് ഏറെ ഫ്രഷ് ആയിട്ട് തോന്നിയെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറഞ്ഞു.
 
35 വര്‍ഷമായി തന്റെ മനസില്‍ കിടക്കുന്ന മിസ്റ്ററിയായിരുന്നു 'കുറുപ്പി'ന്റെ കഥയെന്ന് ശ്രീനാഥ് രാജേന്ദ്രന്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍