ഉള്ളില്‍ ഭയം, ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി', മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (12:49 IST)
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കൊലാണ് താരങ്ങള്‍.കുമാരിയുടെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
 
കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ഇതെന്നാണ് വിവരം.സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. 
 ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.
   
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍