ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശേഷം ഭീഷണിപ്പെടുത്തി പലരും വിളിക്കുന്നുണ്ടെന്ന് പരാതിക്കാരി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (22:08 IST)
ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശേഷം ഭീഷണിപ്പെടുത്തി പലരും വിളിക്കുന്നുണ്ടെന്ന് പരാതിക്കാരി. മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് ചിലര്‍ പറഞ്ഞത്. ഉപദേശമെന്ന രീതിയിലാണ് പലരും വിളിക്കുന്നത്. പണത്തിന് ആവശ്യമുണ്ടോയെന്നും  ചോദിക്കുന്നതായി പരാതിക്കാരി വെളിപ്പെടുത്തി.
 
കൂടാതെ പുതിയ സിനിമയില്‍ അവസരം നല്‍കാമെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സിനിമാ ലൊക്കേഷനായ കൂത്താട്ടുകുളത്തെ പന്നി ഫാമില്‍ വ്യാഴാഴ്ച തെളിവെടുപ്പ് നടന്നെന്നും പരാതിക്കാരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍