കേരളത്തില്‍ നിന്നു മാത്രം 24 കോടിക്ക് മുകളില്‍ നേടി, 'ഹൃദയം' അഞ്ചാം വാരത്തിലേക്ക്

കെ ആര്‍ അനൂപ്

ശനി, 19 ഫെബ്രുവരി 2022 (17:07 IST)
ഹൃദയം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ആളുകള്‍ കണ്ടുവെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രണവ് ചിത്രത്തെക്കുറിച്ചാണ് തീയറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് 5 ആഴ്ചകള്‍ പിന്നിടുകയാണ്. ഒരേസമയം തിയേറ്ററുകളിലും ഒ.ടി.ടിയിലും പ്രദര്‍ശനം തുടരുന്ന ഹൃദയം എത്ര കോടി നേടിയെന്ന് എന്നറിയാമോ ?
 
ഹൃദയം 50 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണവിന്റെ ആദ്യത്തെ 50 കോടി ചിത്രം.ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് വിവരം.24 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്.രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. ചെന്നൈയിലും ബാംഗ്ലൂരും ഹൃദയം നേട്ടമുണ്ടാക്കി.യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനവും നിര്‍മ്മാതാവിന് ലാഭം ഉണ്ടാക്കിക്കൊടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍