യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ഫഹദും നസ്രിയയും

കെ ആര്‍ അനൂപ്

വെള്ളി, 11 ഫെബ്രുവരി 2022 (14:37 IST)
ഫഹദിനും നസ്രിയയ്ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇന്ത്യയിലെ തന്നെ ഒരു താര ദമ്പതിമാര്‍ക്ക് ഇതാദ്യമായാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. 
 
സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് ഗോള്‍ഡന്‍ വിസ ഇരുവരും ഏറ്റുവാങ്ങിയത്.
 
ദുബായിലെ അറിയപ്പെടുന്ന സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് താരങ്ങളുടെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
 
അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി , ദുബൈ ടി.വി ഡയറക്ടര്‍ അഹമ്മദ് , പി.എം അബ്ദുറഹ്മാന്‍ , ഫാരിസ് ഫൈസല്‍ ഗോള്‍ഡന്‍ വിസ നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍