ക‌മൽ ഹാസനെ മലയാളത്തിലെത്തിച്ച സംവിധായകൻ, മമ്മൂട്ടിയുടെയും ജഗതിയുടെയും അരങ്ങേറ്റവും സേതുമാധവൻ ചിത്രങ്ങളിലൂടെ

വെള്ളി, 24 ഡിസം‌ബര്‍ 2021 (12:40 IST)
35 വർഷത്തെ സിനിമാ ജീവിതത്തിൽ നാലു ഭാഷകളിലായി 65 സിനിമകൾ 10 ദേശീയ പുരസ്‌കാരങ്ങൾ 7 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏതൊരു സംവിധായകനും കൊതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയാണ് മലയാള സിനിമയുടെ അമരക്കാരനായ ‌കെഎസ് സേതുമാധവൻ വിട പറയുന്നത്.
 
1960 കളിലും 70 കളിലും സാഹിത്യകൃ‌തികളെ ആസ്‌പദമാക്കി നിരവധി മികച്ച സിനിമകൾ സംവിധാനം ചെയ്‌ത സേതുമാധവൻ 1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം നേടിയത്. അതേസമയം മഹാ സംവിധായകൻ വിട വാങ്ങുമ്പോൾ മലയാള സിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടി, ജഗതി എന്നിവരെ സിനിമയിലെത്തിച്ച സംവിധായകൻ എന്ന അഭിമാനവും കൂടെയുണ്ട്.
 
മമ്മൂട്ടിയുടെ മുഖം ആദ്യമായി ക്യാമറയിൽ പതിയുന്നത് സേതുമാധവൻ സംവിധാനം ചെയ്‌ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു. കൂടാതെ കമൽ ഹാസനെ മലയാളത്തിൽ അവതരിപ്പിച്ചതും സേതുമാധവനാണ്. കണ്ണും കരളി‌ലൂടെ സത്യന്റെ മകന്റെ വേഷത്തിലാണ് കമൽ ഹാസനെത്തിയത്. പിന്നീട് നായകനായി കമൽ ഹാസൻ മലയാളത്തിലെത്തുന്നതും സേതുമാധവൻ ചിത്രമായ കന്യാകുമാരിയിലൂടെയായിരുന്നു.
 
കന്യാകുമാരി എന്ന ചിത്രത്തിലൂടെയായിരുന്നു ജഗതി ശ്രീകുമാറും സിനിമയിലെത്തുന്നത്. അതേസമയം ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി സുരേഷ് ഗോപി സിനിമയിലെത്തിയതും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍