മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയെ നായകനായി ജോഷി ഒരുക്കിയ ന്യൂഡൽഹി. തുടരെ പരാജയങ്ങളിൽ പെട്ട് സിനിമയിൽ നിന്ന് തന്നെ പുറത്തുപോകുമെന്ന് ഭയന്നിരുന്ന മമ്മൂട്ടിക്ക് ജീവൻ നൽകിയത് ന്യൂഡൽഹി എന്ന ചിത്രത്തിന്റെ വലിയ വിജയമായിരുന്നു. പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ ഇന്ത്യ മുഴുവൻ അക്കാലത്ത് ചർച്ചയായി.
സിനിമ ഇഷ്‌ടപ്പെട്ട പ്രമുഖരിൽ ഒരാളായിരുന്നു തമിഴ് സംവിധായകൻ മണിരത്‌നവും. അതിനാൽ തന്നെ ന്യൂഡൽഹി കണ്ടതിന് പിന്നാലെ ഡെന്നീസ് ജോസഫിനെ കാണാൻ മണിരത്‌നം തന്നെ മുന്നോട്ടുവന്നു. ഒരൊറ്റ കാര്യമായിരുന്നു മണിരത്‌നം ആവശ്യപ്പെട്ടത്.അദ്ദേഹത്തിന്റെ സിനിമയ്‌ക്ക് ഡെന്നീസ് ജോസഫ് തന്നെ തിരക്കഥയൊരുക്കണം.ഡെന്നീസ് ജോസഫ് സമ്മതം പറയുകയും ചെയ്‌തു.
ആ സിനിമയായിരുന്നു അഞ്ജലി. സിനിമ റിലീസ് ചെയ്‌ത് കുറച്ചുനാളുകൾക്ക് ശേഷം മണിരത്‌നം തന്നെ ഡെന്നീസിനെ വിളിച്ചുപറഞ്ഞു. പടം പോയി കാണണം. നിനക്കൊരു പ്രതികാരം ഞാൻ അതിൽ ചെയ്‌തിട്ടുണ്ട്. അങ്ങനെ പടം കാണാൻ ഡെന്നീസ് പോയി. അതിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു കൊലപാതകി തിരിച്ചുവരുന്ന സീനുണ്ട്. ബാക്ക്‌ഗ്രൗണ്ടിൽ ഞെട്ടിപ്പിക്കുന്ന മ്യൂസിക്കും ആ സമയത്ത് ബാലതാരം ചോദിക്കുന്നു.