അവതാര്‍ 2 ഒരുങ്ങുന്നു; ചിത്രം 2021 അവസാനം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും

സുബിന്‍ ജോഷി

ബുധന്‍, 13 മെയ് 2020 (19:13 IST)
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടടിച്ച ജെയിംസ് കാമറൂണ്‍ സിനിമയായ അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 7500 കോടിരൂപയാണ് ചിത്രത്തിന്റെ ചിലവായി കണക്കാക്കുന്നത്. അടുത്തവര്‍ഷം ഡിസംബര്‍ 17ന് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും.
 
സിനിമയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ് ചിത്രീകരിക്കുന്നത്. സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കള്‍. 
 
2009ല്‍ നാലര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനെത്തിയ അവതാര്‍ 2.7 ദശലക്ഷം ഡോളറാണ് തീയേറ്ററുകളില്‍ നിന്നും വാരിയത്. അവതാര്‍ 2വില്‍ നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍