ക്ലാസ്‌മേറ്റ്‌സിന് ഇന്നേക്ക് 16 വയസ്സ്, വന്‍വിജയമായ ചിത്രം എത്ര കോടി നേടി ?

കെ ആര്‍ അനൂപ്

വ്യാഴം, 25 ഓഗസ്റ്റ് 2022 (15:01 IST)
ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിന് ഇന്നേക്ക് 16 വയസ്സ്.2006 ആഗസ്റ്റ്25ന് പ്രദര്‍ശനത്തിനെത്തിയ സിനിമ ആ വര്‍ഷം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായി മാറി എന്ന് സംവിധായകന്‍ സലാം ബാപ്പു പറഞ്ഞിരുന്നു.3.4 ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.
3.4 ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇരുപത്തിയഞ്ച് കോടിയില്‍ രൂപയോളം കളക്ഷന്‍ നേടി.
 പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും കാവ്യാമാധവനും രാധികയുമൊക്കെ അണിനിരന്ന ഈ ചിത്രം ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ട്. ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ പിറന്ന ചിത്രം നമ്മളെയെല്ലാം പഴയ കോളേജ് ലൈഫിലേക്കും കൂട്ടുകാരുടെ ഇടയിലേക്കും അറിയാതെ കൂട്ടിക്കൊണ്ടുപോകും.ഇണക്കവും പിണക്കവും പ്രണയവും വിരഹവും കാലങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും എല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍