മഞ്ഞയില്‍ തിളങ്ങി അനിഖ സുരേന്ദ്രന്‍; ബുട്ട ബൊമ്മ പ്രമോഷന്‍ തിരക്കുകളില്‍ നടി

കെ ആര്‍ അനൂപ്

ബുധന്‍, 25 ജനുവരി 2023 (09:10 IST)
തെലുങ്ക് സിനിമയിലും ചുവട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി അനിഖ സുരേന്ദ്രന്‍. തന്റെ ആദ്യ ടോളിവുഡ് ചിത്രം ബുട്ട ബൊമ്മ റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.
ബുട്ട ബൊമ്മ പ്രമോഷന് എത്തിയപ്പോള്‍ പകര്‍ത്തിയ അനിഖയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.കപ്പേള റീമേക്കില്‍ അര്‍ജുന്‍ ദാസ് പ്രധാന വേഷത്തില്‍ എത്തുന്നു. നേരത്തെ ജനുവരി 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഫെബ്രുവരി നാലിലേക്ക് മാറ്റി.
 
ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ട ആണ് ചെയ്യുന്നത്.
 
ഷൂരി ചന്ദ്രശേഖറും ടി രമേശും ആണ് ചിത്രം സംവിധാനം ചെയ്ത്.സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ 
 സംഗീതം ഒരുക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍