ഭീഷ്മ പര്‍വ്വത്തിനു ടിക്കറ്റെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
ശനി, 2 ഏപ്രില്‍ 2022 (11:24 IST)
തിയറ്ററില്‍ പോയി ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കാത്തവര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കാണാന്‍ അവസരമുണ്ടെന്ന് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സിനിമ കാണാത്തവര്‍ ഹോട്ട്സ്റ്റാറില്‍ കാണണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
' ഭീഷ്മ പര്‍വ്വം വലിയ വിജയമാക്കിയവര്‍ക്ക് നന്ദി. ഞാന്‍ പറഞ്ഞിട്ടാണല്ലോ നിങ്ങള്‍ ടിക്കറ്റെടുത്തത്. ടിക്കറ്റെടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്ട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം,' മമ്മൂട്ടി പറഞ്ഞു.