ആദ്യരാത്രിക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ജിബു ജേക്കബും ആസിഫ് അലിയും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍ എല്ലാം ശരിയാകും എന്നാണ് രണ്ടുപേരും പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്നത്. എല്ലാം ശരിയാകും എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരസ്യവാചകമായിരുന്നു.