മലയാളത്തിലെ യൂത്തന്മാരിൽ മുൻനിരയിൽ നിൽക്കുന്നയാളാണ് ആസിഫ് അലി. വ്യത്യസ്തമായ സിനിമകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ ആസിഫ് മുൻപന്തിയിലാണ്. എന്നാൽ, ഇതിൽ ചിലതെല്ലാം വമ്പൻ പരാജയമായി മാറാറുമുണ്ട്. സിനിമയിലെത്തി 10 വര്‍ഷം തികയുമ്പോള്‍ സിനിമയെ കുറിച്ച് തന്റെ കാഴ്ച്ചപ്പാട് മാറ്റാന്‍ കാരണമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ്.
‘ഒരിക്കല്‍ എറണാകുളം പത്മ തിയറ്ററില്‍ എന്റെ ഒരു സിനിമയുടെ പ്രേക്ഷക പ്രതികരണം അറിയാനായി ഞാന്‍ നേരിട്ട് പോയി. സിനിമ തുടങ്ങി, ഇടവേള ആയപ്പോള്‍ മനസ്സിലായി അത് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. പുറത്തിറങ്ങിയപ്പോൾ ഒരാൾ അടുത്തേക്ക് വിളിച്ചു. അടുത്ത് ചെന്ന് ‘എന്താ ചേട്ടാ’ എന്ന് ചോദിച്ചപ്പോൾ ‘ടിക്കറ്റ് ചാര്‍ജായ 75 രൂപ തന്നിട്ടു പോയാ മതി‘ എന്ന് അയാൾ പറഞ്ഞു.‘
‘സംഭവം കൈവിട്ട് പോയെന്ന് മനസിലായി. ഞാൻ നിന്ന് പരുങ്ങി, അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക് നല്ല ഓര്‍മയുണ്ട്. ‘ങും, പൊക്കോ. ഇനി ഇത് ആവര്‍ത്തിക്കരുത്. ഞങ്ങള്‍ക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്. അതു കളയരുത്’.‘