അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ്
ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബരം വാഹനങ്ങൾ ഉണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്..
ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയിൽ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്..
ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു... അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായാകൻ ആകും മുൻപ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു.. എന്റെ വീട് ആകെ 800 sq ft അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ 2 കുട്ടികൾ അടങ്ങുന്ന കുടുംബം.. കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചു.. ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്...
ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്.. എന്നെ നയിക്കുന്നത് ആ ശക്തിയാണ്.. ഏതൊരുവനെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്... തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ.. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്ട പാടും.