ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അദൃശ്യം. മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച സിനിമ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുകയാണ്. അദൃശ്യം സംവിധായകന്‍ സാക് ഹാരിസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.