'മമ്മൂട്ടിയുടെ കൃത്യനിഷ്ഠയും അച്ചടക്കവുമാണ് അദ്ദേഹത്തെ തുടര്‍ച്ചയായി മൂന്ന് സിനിമകളില്‍ അഭിനയിപ്പിക്കാന്‍ കാരണം. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും മമ്മൂട്ടിക്ക് കൃത്യനിഷ്ഠയുണ്ട്. ഇത്രയും അച്ചടക്കമുള്ള ഒരു അഭിനേതാവിനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. സിനിമ സെറ്റില്‍ അദ്ദേഹം കൃത്യസമയത്ത് എത്തും. അദ്ദേഹത്തിനു ഒരു കാര്യത്തിലും പരാതിയില്ല. അഭിനയത്തില്‍ ശരീരത്തിനു വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുന്ന വ്യക്തി കൃത്യമായി ബോഡി ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കും. ശാരീരിക ക്ഷമത നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തും. ഞാന്‍ സിനിമ ചെയ്തിട്ടുള്ള അഭിനേതാക്കളില്‍ ഈ ഗുണം ഉള്ള ഏക നടന്‍ മമ്മൂട്ടി മാത്രമാണ്,' അടൂര്‍ പറഞ്ഞു.