രാമായണത്തിൽ രാമനായി വേഷമിട്ട നടൻ അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു
വ്യാഴം, 18 മാര്‍ച്ച് 2021 (19:31 IST)
രാമായണം ടെലിവിഷൻ പരമ്പരയിൽ രാമനായി വേഷമിട്ട നടൻ അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് താരം ബിജെപിയിൽ എത്തുന്നത്.ഇത് തിരെഞ്ഞെടുപ്പിലും നേട്ടമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
അതേസമയം അരുൺ ഗോവിൽ നിയമസഭ തിരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാമാനന്ദ് സാഗർ സംവിധാനം ചെയ്‌ത രാമായാണം പ്രദർശിപ്പിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.