12th Man Release time: മോഹന്‍ലാലിന്റെ 12th Man ഇന്ന് രാത്രി റിലീസ് ചെയ്യും

വ്യാഴം, 19 മെയ് 2022 (11:43 IST)
12th Man Release time: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man ഇന്ന് രാത്രി 12 ന് റിലീസ് ചെയ്യും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. മേയ് 20 വെള്ളിയാഴ്ച മോഹന്‍ലാലിന്റെ ജന്മദിനമാണ്. ലാലേട്ടനുള്ള ജന്മദിന സമ്മാനമായാണ് 12th Man ഈ ദിവസം തന്നെ റിലീസ് ചെയ്യുന്നത്. 
 
145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍