സിനിമാനടിയായി അഭിനയിച്ച് കങ്കണ,'തലൈവി'യിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു !

കെ ആര്‍ അനൂപ്

ശനി, 3 ഏപ്രില്‍ 2021 (16:51 IST)
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച 'തലൈവി' റിലീസിന് ഒരുങ്ങുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ സിനിമ ജീവിതവും ചിത്രത്തില്‍ വരച്ചു കാണിക്കുന്നുണ്ട്. പ്രേക്ഷകരെ പഴയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'തലൈവി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.'ഇല, ഇല...' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായി മാറി. സിനിമ നടിയായി കങ്കണ ഗാനരംഗത്ത് അഭിനയിക്കുന്നത്. ജയലളിതയുടെ സുവര്‍ണ്ണകാലഘട്ടമാണ് ഈ ഗാനത്തിലൂടെ കാണിച്ചുതരുന്നത്.
 
സിരാ സിരിയുടെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.സൈന്ദവി പ്രകാശാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആറായി അരവിന്ദ് സ്വാമി വേഷം ഇടുന്നു. ഷംന കാസിം, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍