Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

59 വര്‍ഷങ്ങള്‍ക്കു ശേഷം 'അനുരാഗ മധുചഷകം', ഒരു ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാര്‍

Tovino Thomas

കെ ആര്‍ അനൂപ്

, വ്യാഴം, 19 ജനുവരി 2023 (10:59 IST)
59 വര്‍ഷങ്ങള്‍ക്കുശേഷം പുതു രൂപത്തില്‍ മലയാളികളുടെ മുന്നിലേക്ക് എത്തിയ 'അനുരാഗ മധുചഷകം പോലെ' എന്ന ഗാനം ശ്രദ്ധ നേടുന്നു. ഒരു മില്യണ്‍ കാഴ്ചക്കാരെ ഒറ്റദിവസംകൊണ്ട് സ്വന്തമാക്കാനായ സന്തോഷത്തിലാണ് നീല വെളിച്ചം സിനിമയുടെ അണിയറ പ്രവര്‍ത്തകരും.
1964 ല്‍ എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലെ പഴയ ഗാനത്തെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നിലവിളിച്ചം ടീം.പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്നത്.ബിജിബാലും റെക്‌സ് വിജയനുമാണ് പുതിയ ഗാനത്തിന് പിന്നില്‍. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. 
 
വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം കഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബു നീല വെളിച്ചം ഒരുക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സിനിമ പൊളിഞ്ഞതിനു ശേഷം മമ്മൂട്ടിയോട് കുറേ കാലം സംസാരിച്ചിട്ടില്ല, മമ്മൂട്ടി ഫാന്‍സ് വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി; അന്ന് ലാല്‍ ജോസ് ചിത്രത്തിനു സംഭവിച്ചത്