ഒന്നല്ല ഒരുകോടി കാഴ്ചക്കാര്‍, സിനിമ റിലീസ് ആകുന്നതിനു മുമ്പേ ഹിറ്റായ പാട്ട്,'അലരേ നീയെന്നിലെ..' വീഡിയോ ഒരിക്കല്‍ക്കൂടി കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 20 ജനുവരി 2022 (14:30 IST)
അജഗജാന്തരത്തിലെ പൂരപ്പാട്ടായ 'ഒള്ളുള്ളേരു' എന്ന ഗാനം ഒന്നരക്കോടി കാഴ്ച്ചക്കാര്‍ നേരത്തെ പിന്നിട്ടിരുന്നു. ഇപ്പോഴിതാ അതേ പാതയിലാണ് മെമ്പര്‍ രമേശനിലെ അലരേ എന്ന് തുടങ്ങുന്ന പാട്ടും.
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മെമ്പര്‍ രമേശനിലെ 'അലരേ നീയെന്നിലെ..' യൂട്യൂബില്‍ തരംഗമായി മാറി. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഓരോന്നും അങ്ങനെതന്നെയാണ്.
ഈ ഗാനം ഒരുപാട് സെലിബ്രിറ്റികളും പാടിയിരുന്നു.അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ അലരേ നീയെന്നിലെയുമായി എത്തിയിരുന്നു.
 
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍