നായകന്‍റെ ഭാര്യയ്‌ക്ക് ഇഷ്‌ടപ്പെട്ടില്ല, എന്നെ പടത്തില്‍ നിന്ന് ഒഴിവാക്കി: തുറന്നടിച്ച് തപ്‌സി

കെ ആര്‍ അനൂപ്

വ്യാഴം, 19 നവം‌ബര്‍ 2020 (13:25 IST)
മോഡലിംഗിലൂടെ സിനിമയിലെത്തി തൻറെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് തപ്സി പന്നു. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി ബോളിവുഡിലും തൻറെ കൈയൊപ്പ് ചാര്‍ത്തി. ഇപ്പോഴിതാ അഭിനയജീവിതത്തിന്‍റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തുറന്നു പറയുകയാണ് നടി തപ്സി പന്നു. സുന്ദരിയല്ലെന്നും കാണാൻ കൊള്ളില്ല എന്നുമൊക്കെ ആദ്യം പറഞ്ഞിരുന്നു.
 
ഹീറോയുടെ കഴിഞ്ഞ പടം അധികം ഓടാത്തതിനാൽ തന്നോട് പ്രതിഫലം കുറയ്ക്കാൻ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. നായകൻറെ ഭാര്യക്ക് തന്നെ ഇഷ്ടപ്പെടാത്തതിലും ഒരു സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറഞ്ഞു. സിനിമയിൽ നേരിടേണ്ടിവന്ന വിചിത്ര അനുഭവങ്ങളെക്കുറിച്ച് ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് തപ്സി പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍