ചിത്രങ്ങള്‍ വരച്ചതു പ്രദശനത്തിനു വേണ്ടി ആയിരുന്നില്ല. സ്വന്തം സന്തോഷത്തിനും നേരമ്പോക്കിനും വേണ്ടി മാത്രമായിരുന്നു. രാത്രി 3 മണിക്കൊക്കെ ഇപ്പോഴും വരയ്ക്കും. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു പ്രദര്‍ശനം നടത്തിയതെന്നും ഷീല പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോള്‍ ലഭിക്കാറുണ്ടെന്നും ഷീല പറഞ്ഞു.