വൈറസ് നിസ്സാരക്കാരനല്ല, എന്‍റെ അനുഭവം അതികഠിനം - അഭിഷേക് ബച്ചൻ

കെ ആര്‍ അനൂപ്

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (18:37 IST)
ഓഗസ്റ്റ് 10ന് ആയിരുന്നു അഭിഷേക് ബച്ചന് കോവിഡ് നെഗറ്റീവ് ആയത്. ഇപ്പോഴിതാ ആരാധകരോട് മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് നടൻ. വൈറസിനെ നിസാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
 
തൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
 
"എപ്പോഴാണോ നിങ്ങൾ പുറത്തു പോകുന്നത്, ആരെങ്കിലും നിങ്ങളുടെ ഒപ്പം ഉണ്ടാകുന്നത്, അപ്പോഴെല്ലാം മാസ്ക് ധരിക്കുക. എൻറെ അനുഭവത്തിൻറെ പശ്ചാത്തലത്തിലാണ് പറയുന്നത്" - അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍