"പുലിമുരുകന്‍ വിജയിക്കുമ്പോള്‍ എനിക്കതില്‍ അഭിമാനിക്കാന്‍ കഴിയില്ല" - മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞത് എന്തിന് ?!

വ്യാഴം, 3 നവം‌ബര്‍ 2016 (11:31 IST)
മലയാളത്തിൻറെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാള സിനിമയെത്തന്നെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ് അദ്ദേഹം. ഈ സിനിമയിലെ സാഹസിക രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. അപകടസാധ്യത കൂടുതലുള്ള സീനുകൾ ചിത്രീകരിക്കുമ്പോൾ ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാമെന്ന് സംവിധായകൻ വൈശാഖ് മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്.
 
അതിന് മോഹൻലാലിൻറെ മറുപടി ഇങ്ങനെയായിരുന്നു:
 
"ഡ്യൂപ്പിനെക്കൊണ്ട് അഭിനയിപ്പിച്ചാൽ എനിക്ക് ടെൻഷനൊന്നുമില്ല. പക്ഷേ ഈ സിനിമ വിജയിക്കുമ്പോൾ എനിക്കതിൽ അഭിമാനിക്കാൻ കഴിയില്ല. എനിക്ക് അഭിമാനിക്കണമെങ്കിൽ അത് ഞാൻ തന്നെ ചെയ്യണം" - മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക