പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ

ചൊവ്വ, 10 ജൂണ്‍ 2008 (16:25 IST)
സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്‍റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മഹിളാ സമൃദ്ധിയോജന മൈക്രോക്രെഡിറ്റ്‌ ഫിനാന്‍സ്‌ ബനിഫിഷ്യറി ഒറിയന്‍റഡ് പദ്ധതി പ്രകാരമാണ് സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നത്. 18നും 45നും മദ്ധ്യേ പ്രായമുള്ള പട്ടികജാതിക്കാര്‍ക്ക്‌ അപേക്ഷിക്കാം. വരുമാന പരിധി ഗ്രാമത്തില്‍ 40,000 രൂപയിലും നഗരത്തില്‍ 55,000 രൂപയും കവിയരുത്‌.

നാല്‌ ശതമാനം പലിശയില്‍ 15,000 രൂപവരെ അനുവദിക്കുന്ന മഹിളാ സമൃദ്ധി യോജന വായ്പ വനിതകള്‍ക്കു മാത്രമാകണ്‌. 25,000 രൂപവരെ വായ്പ അനുവദിക്കുന്ന മൈക്രോക്രെഡിറ്റ്‌ ഫിനാന്‍സ്‌ വായ്പയുടെ പലിശ അഞ്ച്‌ ശതമാനമാണ്‌. 50,000 രൂപവരെ വായ്പ അനുവദിക്കുന്ന ബനിഫിഷ്യറി ഓറിയന്‍റ് വായ്പക്ക്‌ പലിശ ആറ്‌ ശതമാനം.

വായ്പകള്‍ക്ക്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സബ്സിഡിയും നല്‍കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്‌, വയസ്‌ തെളിയിക്കുന്ന രേഖ, മതിയായ ജാമ്യരേഖ സഹിതം അപേക്ഷിക്കണം. അപേക്ഷയില്‍ 10 ദിവസത്തിനകം തീര്‍പ്പ്‌ കല്‍പ്പിക്കും. അപേക്ഷാഫാറത്തിനും വിവരങ്ങള്‍ക്കും തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ രാഗം ടൗവേഴ്സില്‍ ടി.സി.25/86-6 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 95471-2323155.

വെബ്ദുനിയ വായിക്കുക