അഷ്ടമിരോഹിണി വ്രതം എങ്ങനെ അനുഷ്ഠിക്കാം?

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ഫെബ്രുവരി 2023 (16:48 IST)
അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി. കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ.
 
അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്ന ദിവസങ്ങള്‍ വിവിധ വര്‍ഷങ്ങളില്‍ ചുരുക്കമായേ ഉണ്ടാകാറുള്ളു. അപ്പോള്‍ അഷ്ടമിയെയാണ് ശ്രീകൃഷ്ണ ജയന്തിയായി കണക്കാക്കാറുള്ളത്. ഇതിനെ ജന്മാഷ്ടമി എന്നും വിളിക്കാറുണ്ട്. സപ്തമിയുടെ അന്ന് സൂര്യാസ്തമയം മുതല്‍ വേണം വ്രതം തുടങ്ങാന്‍. മത്സ്യ മാംസാദികള്‍ വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍