പ്രശ്നംവയ്ക്കലിനെ കുറിച്ച്

WD
ജാതകത്തിനും പ്രശ്നംവയ്ക്കലിനും ജ്യോതിഷത്തില്‍ പ്രാധാന്യമുണ്ട്. ജാതകം ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് രേഖപ്പെടുത്തുന്നത്. അതേസമയം ജാതകന്‍ തന്‍റെ വര്‍ത്തമാന കാലത്തെയോ ഭാവികാലത്തെയോ അല്ലെങ്കില്‍ ഭൂതകാലത്തെയോ കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളെയാണ് പ്രശ്നം എന്ന് അറിയപ്പെടുന്നത്.

പ്രശ്നം വയ്ക്കുക എന്നാല്‍ ചോദ്യം ഉന്നയിക്കുന്ന സമയത്തെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള പ്രവചനമാണെന്ന് പറയാന്‍ സാധിക്കും. തിരുവാതിര, ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂ‍ലം, പൂരുരുട്ടാതി, പൂരാടം എന്നീ നക്ഷത്രങ്ങളുംനവമി, ചതുര്‍ത്ഥി, ചതുര്‍ദ്ദശി എന്നീ തിഥികളും പ്രശ്നം വയ്ക്കുന്നതിന് അനുയോജ്യമല്ല എന്നാണ് ജ്യോതിഷമതം.

  പ്രശ്നം വയ്ക്കുക എന്നാല്‍ ചോദ്യം ഉന്നയിക്കുന്ന സമയത്തെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള പ്രവചനമാണെന്ന് പറയാന്‍ സാധിക്കും.      
പൂര്‍വജന്മ ചെയ്തികളെ അടിസ്ഥാനമാക്കിയാണ് ഈ ജന്‍‌മത്തെ ഫലം അറിയാന്‍ സാധിക്കുന്നത്. ഇതിനായി ജനിച്ച സമയത്തെ ഗ്രഹനില അടിസ്ഥാനമാക്കി ജാതകം എഴുതുന്നു. ജാതകത്തിലും പ്രശ്നത്തിലും അനുകൂല സ്ഥിതി കണ്ടാല്‍ അതിനെ മുന്‍ ജന്മങ്ങളില്‍ ചെയ്ത സുകൃതമായാണ് ജ്യോതിഷികള്‍ വിശദീകരിക്കുന്നത്.

അതേസമയം, ജാതകവശാല്‍ നല്ലതും പ്രശ്നവശാല്‍ ചീത്തയുമായ സ്ഥിതി വരുന്നത് ഈ ജന്‍‌മത്തെ ദുഷ്കര്‍മ്മ ഫലമാണെന്നാണ് കരുതുക. ജാതകവശാല്‍ ചീത്തയും പ്രശ്നവശാല്‍ നല്ലതുമായ സ്ഥിതിയാണെങ്കില്‍ അത് ഈ ജന്‍‌മത്തിലെ നല്ല പ്രവര്‍ത്തികളുടെ ഫലമാണെന്ന് ജ്യോതിഷികള്‍ വിലയിരുത്തുന്നു.

വെബ്ദുനിയ വായിക്കുക