അനുരൂപനായ വരനെ ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (14:34 IST)
സ്ത്രീകൾ മാത്രം തിങ്കളാഴ്ച ദിവസങ്ങളില്‍ എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. ഹിന്ദുമത വിശ്വാസപ്രകാരം അവിവാഹിതകളായ യുവതികള്‍ തിങ്കളാഴ്ച വ്രതം അനുഷ്ടിച്ചാല്‍ അവരുടെ ആഗ്രഹം പോലുള്ള ആളുമായി വിവാഹം നടക്കും എന്നാണ് വിശ്വാസം. അതുപോലെ തന്നെ ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ടു പോകാന്‍ വിവാഹിതകളായ സ്‍ത്രീകളും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. 
 
അതിരാവിലെ തന്നെ കുളികഴിഞ്ഞ് ശിവക്ഷേത്ര ദര്‍ശനം നടത്തുക. അവിടെ ശിവപഞ്ചാക്ഷരി മന്ത്രം നാമജപം നടത്തുക. അതോടൊപ്പം ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രം നടത്തുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍