മൌന വ്രതം അനുഷ്ഠിക്കുന്നത് ദാരിദ്ര്യം അകറ്റുന്നതിന് ഉത്തമമാണ്. സൂര്യന്‍ അസ്തമിച്ച് ഉദിക്കുന്നതു വരെയുള്ള പന്ത്രണ്ട് മണിക്കൂറാണ് മൗനവ്രതമായി ആചരിക്കുന്നത്. ഇത് ദിവസേനയാകാം, അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലും ആകാം.
ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലോ, കറുത്തവാവു മുതല്‍ വെളുത്തവാവു വരെയുള്ള രാത്രികളിലോ,ചന്ദ്രഗ്രഹണത്തിന് തലേ ദിവസം മുതലുള്ള രാത്രികളില്‍ തുടര്‍ച്ചയായി പത്ത് ദിവസമോ, സൂര്യഗ്രഹണത്തിന്‍റെ മൂന്ന് ദിവസം മുമ്പ് മുതല്‍ തുടര്‍ച്ചയായ പതിനെട്ട് ദിവസമോ മൗനവ്രതം ആചരിക്കാം.
കര്‍മ്മേന്ദ്രിയം എന്നനിലയില്‍ ഉള്ള നാക്കിന്‍റെ സംസാരമെന്ന പ്രവര്‍ത്തി നിശ്ചിത ദിവസങ്ങളിലോ തിഥികളിലോ ഉപേക്ഷിക്കുകയാണ് മൗനാചരണത്തിലൂടെ ചെയ്യുന്നത്. ഇത് അദ്വൈതമായൊരു പദ്ധതിയാണ്. ഇത് അഞ്ച് ജ്ഞാന കര്‍മ്മേന്ദ്രിയങ്ങളേയും നിയന്ത്രിക്കുകയും അങ്ങനെ ഐശ്വര്യവും ശാന്തിയും കൈവരാന്‍ സഹായിക്കുകയും ചെയ്യുന്നു.