നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുമ്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്റെ കയ്യില്‍ നിന്നും യജമാനന്റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിച്ചാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യും.
ഇത് പൂജകനിൽ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാൻ ഇത് ഇടയാകുന്നു. ദേവ പൂജയ്ക്ക് ശേഷം ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലത്തുമ്പ് കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിയ്ക്കാൻ ദേവനും ദൈവീക കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയ്ക്കും മാത്രമേ അവകാശമുള്ളൂ. ദക്ഷിണ ഒരിയ്ക്കലും ചോദിച്ചു വാങ്ങാൻ പാടില്ല. ദക്ഷിണ കിട്ടിയ ശേഷം അതെത്രയുണ്ടെന്നു എണ്ണി നോക്കാൻ പോലും പാടില്ല.