ഇതോടൊപ്പം, ഗര്‍ഭച്ഛിദ്രം സംഭവിക്കുക, ജനനത്തോടെ കുട്ടി മരിക്കുക തുടങ്ങിയവ സംഭവിച്ചാല്‍ സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങള്‍ ഈ ജന്മത്തില്‍ നിങ്ങള്‍ ചെയ്‌തിരിക്കാം എന്ന് അനുമാനിക്കാം.
ബാലഹത്യ (ശിശുക്കളെ കൊല്ലുക), വിഹിതമല്ലാത്ത അണ്ഡങ്ങള്‍ (മുട്ട) ഭക്ഷിക്കുക, പക്ഷികളുടെ മുട്ട നശിപ്പിക്കുക, ബാല്യാവസ്ഥയിൽ ഉളള പക്ഷി മൃഗാദികളെ കൊല്ലുക, ഗുരുവിനെ ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുക, കുട്ടികളെ ദ്രോഹിക്കുകയോ അവരോട് വെറുപ്പോടെ പെരുമാറുകയോ ചെയ്യുക, ചെറുപ്രാണികളെ കൊല്ലുക, ഉപദ്രവിക്കുക അല്ലെങ്കില്‍ ഭക്ഷിക്കുക, പെറ്റമ്മയോട് ക്രൂരമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അനാവശ്യ ഗർഭച്ഛിദ്രം നടത്തുകയും നടത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ് സന്താനജനനത്തിനും ദുരിതത്തിനും കാരണമാകുന്ന പാപകർമങ്ങള്‍.