ശരീര ലക്ഷണവും ഫലം പറയും

വ്യാഴം, 4 ജൂണ്‍ 2009 (20:43 IST)
ശരീര ലക്ഷണ ശാസ്ത്രമാണ് സാമുദ്രിക ലക്ഷണ ശാസ്ത്രമെന്ന പേരില്‍ അറിയപ്പെടുന്നത്. പുരാതന കാലം മുതല്‍ പ്രചാരത്തിലുള്ള ഈ ലക്ഷണ ശാസ്ത്രം അനുസരിച്ച് മനുഷ്യരുടെ അവയവങ്ങളുടെ പ്രത്യേകതകളെ വിലയിരുത്തിയാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്.

പുരുഷ സാമുദ്രിക
IFMIFM

കൈവിരലുകള്‍ക്ക് ഒരേ നീളമുള്ള പുരുഷന് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. നെറ്റിക്ക് നാല് വിരല്‍ വീതിയുള്ളവന്‍ പണ്ഡിതനും വീതി കുറഞ്ഞ നെറ്റിയുള്ളവന്‍ പാമരനും ആയിരിക്കും.

നീണ്ട മൂക്ക്, നീണ്ട താടി, വിസ്താരമുള്ള നെഞ്ച്, നീണ്ട കണ്ണ് എന്നിവയും തലയുടെ മധ്യത്തില്‍ അല്ലെങ്കില്‍ വലത് ഭാഗത്ത് വലം‌പിരി ചുഴി, ചെറിയ ചുണ്ട് എന്നിവ പുരുഷ ഭാഗ്യ ലക്ഷണങ്ങളാണ്.

പുരികങ്ങള്‍ തടിച്ചിരുന്നാല്‍ ബലവാനും അഗ്ര രോമങ്ങള്‍ ചാഞ്ഞിരുന്നാല്‍ സമ്പന്നരും കീഴോട്ട് പതിഞ്ഞിരുന്നാല്‍ ദരിദ്രരും ആയിരിക്കും. ചഞ്ചല മിഴികള്‍ ദരിദ്രന്‍റെ ലക്ഷണമാണ്.

കാല്‍ വിരലുകള്‍ ഒന്നിനു മീതെ ഒന്ന് കയറിയിരിക്കുക അധികം വിരലുകള്‍ ഉണ്ടായിരിക്കുക എന്നിവ ദാരിദ്ര്യ ലക്ഷണമാണ്. ഞരമ്പുകള്‍ എഴുന്ന് നില്‍ക്കുന്നവര്‍ ദു:ഖിതരായിരിക്കും.

അടുത്ത താളില്‍ വായിക്കുക: സ്ത്രീ സാമുദ്രികം

സ്ത്രീ സാമുദ്രികം

മുഴം കാലില്‍ രോമ മുള്ളവര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ഭാഗ്യം സിദ്ധിക്കും. വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് രേഖകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും.

സമമായുള്ള പല്ലുകള്‍ ഉള്ളവള്‍ കലഹ പ്രിയയും കുറ്റിപ്പല്ല് ഉള്ളവര്‍ വന്ധ്യയും ആയിരിക്കും. ഭൂമി അറിയാതെ നടക്കുന്നവള്‍ ദാരിദ്ര്യ ദു:ഖം അനുഭവിക്കും. നീളം കുറഞ്ഞ കാല്‍ വിരലുകള്‍ ഉള്ളവരുടെ ഭര്‍ത്താവ് ദരിദ്രനായിരിക്കും.
IFMIFM

നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകള്‍ പരപുരുഷരെ കാമിക്കുമെന്നും നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികള്‍ ആണെന്നും സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.

പൂച്ചക്കണ്ണുകള്‍ കാമകലയിലെ താല്പര്യത്തെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്നു എന്നാണ് സാമുദ്രിക ലക്ഷണ വിശദീകരണം.