രേവതി : 2008 എങ്ങനെ ?

രേവതി നാളില്‍ ജനിച്ചവര്‍ക്ക് ഊഹക്കച്ചവടത്തിലൂടെ പല നേട്ടങ്ങളും കൈവരിക്കാന്‍ അവസരമുണ്ടാക്കുന്ന വര്‍ഷമാണ് 2008. ആരോഗ്യ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാന്‍ സാധ്യത കാണുന്നു. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി അകന്ന് പുതിയ സംരംഭം തുടങ്ങും.

മാതാപിതാക്കളുമൊത്ത് കുടുംബ ജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കും. അന്യരോട് സ്നേഹത്തോടെയുള്ള പെരുമാറ്റം മൂലം പല നേട്ടങ്ങളും കൈവരിക്കും. എങ്കിലും അനാവശ്യമായ ആരോപണങ്ങള്‍ കേള്‍ക്കാനിടവരും. വിവാഹം സംബന്ധിച്ച് പുരോഗതി ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നേറ്റം ഉണ്ടാവും.

സാമ്പത്തിക രംഗത്ത് ഉയര്‍ച്ച. ഉദ്ദേശിച്ച ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും. പ്രവര്‍ത്തന മണ്ഡലത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാവും.

വെബ്ദുനിയ വായിക്കുക