പ്രകൃതിയിലെ അമൂല്യ പദാര്‍ത്ഥങ്ങളാണ് രത്നങ്ങള്‍. പുരാതന ഭാരതമാണ് ഈ അമൂല്യപദാര്‍ത്ഥങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞതും വര്‍ഗ്ഗീകരിച്ചതും. അന്ന് കണ്ടുപിടിക്കപ്പെട്ടിരുന്ന നവഗ്രഹങ്ങളുടെ എണ്ണത്തിലാണ് പ്രാചീനര്‍ രത്നങ്ങളെ വര്‍ഗ്ഗീകരിച്ചത്.
ലോകത്തിലുണ്ടായിട്ടുള്ള എല്ലാ ഇതിഹാസങ്ങളിലും രത്നങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാനാകും. എല്ലാ പാപങ്ങള്‍ക്കും അസുഖങ്ങള്‍ക്കും കാലക്കേടിനും പരിഹാരമായി പ്രാചീനര്‍ അവയെ കരുതിപ്പോന്നു. കാഴ്ചക്ക് അപൂര്‍വ സുന്ദരങ്ങളായ അമൂല്യരത്നങ്ങള്‍ക്ക് വേണ്ടി ചരിത്രത്തില്‍ യുദ്ധങ്ങള്‍ തന്നെ നടന്നിട്ടുണ്ട്.
പ്രത്യേകമായ ഘടനയും നിറവുമാണ് ഓരോ രത്നങ്ങളേയും വ്യത്യസ്തമാക്കുന്നത്. രത്നങ്ങളുടെ രാസഘടനയാണ് അവയ്ക്കീ പ്രത്യേകത നല്‍കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ശാസ്ത്രീയപഠനങ്ങള്‍ പറയുന്നത് രത്നത്തിലടങ്ങിയിരിക്കുന്ന അലൂമിനിയം ഓക്സൈഡിന്‍റെ സാന്നിധ്യമാണ് അവയ്ക്ക് സഹജ-മായ നിറവും ഭംഗിയും കൊടുക്കുന്നതെന്നാണ്.
ജ-്യോതിഷത്തിലുള്ള വിശ്വാസമാണ് പ്രാചീനരെ ജ-ന്മനക്ഷത്രക്കല്ലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ജ-്യോതിഷവിധിപ്രകാരം ഇത്തരം രത്നങ്ങള്‍ ധരിക്കുമ്പോള്‍ നക്ഷത്രങ്ങളില്‍നിന്നും ഗ്രഹങ്ങളില്‍നിന്നുമുള്ള നല്ല രശ്മികളെ ആകര്‍ഷിക്കാനാകുമെന്നും മോശം രശ്മികളെ തടുക്കാനാവുമെന്നും മനുഷ്യന്‍ വിശ്വസിച്ചു.
വജ്രം, മരതകം, മാണിക്യം, വൈഡൂര്യം, പുഷ്യരാഗം, ഇന്ദ്രനീലം, ഗോമേദകം, പവിഴം, മുത്ത് എന്നിവയാണ് നവരത്നങ്ങളെന്ന് അറിയപ്പെടുന്നത്.