മൂലം : 2008 എങ്ങനെ ?

മൂലം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വിഷമതകളെല്ലാം മാറി മികച്ച അന്തരീക്ഷം നല്‍കുന്നവര്‍ഷമാണ് 2008. സാമ്പത്തിക നിലയില്‍ വലിയ മാറ്റമുണ്ടാവില്ലെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. സഹോദര സഹായം ലഭിക്കും.

അയല്‍ക്കാരും സഹപ്രവര്‍ത്തകരും സ്നേഹത്തോടെ പെരുമാറും. കുടുംബത്തില്‍ സന്തോഷം കൈവരും. ഉദരരോഗം, നാഡീസംബന്ധമായ ചില രോഗങ്ങള്‍ എന്നിവ ശല്യപ്പെടുത്തും. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുമെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടാവില്ല. ഔദ്യോഗികമായി വരുമാനം വര്‍ദ്ധിക്കും. ഊഹക്കച്ചവടങ്ങളില്‍ ഇടപെടരുത്.

സന്താനങ്ങളാല്‍ സന്തോഷമുണ്ടാവും. സംസാരത്തില്‍ മിതത്വം പാലിക്കുന്നത് ഉത്തമം. അനാവശ്യമായ കാര്യങ്ങളെ ഓര്‍ത്ത് മനോവിഷമം ഉണ്ടാവും. ആഹാരക്രമം ചിട്ടയോടെ പാലിക്കുന്നതും നന്ന്. കലാരംഗത്ത് മെച്ചപ്പെട്ട നേട്ടം കൈവരും.

വെബ്ദുനിയ വായിക്കുക