പൂ‍രുരുട്ടാതി ; 2008 എങ്ങനെ ?

എന്തുകൊണ്ടും മെച്ചം ഉണ്ടാവുന്ന വര്‍ഷമാണ് 2008 പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്. ദാമ്പത്യ സൌഖ്യം, സ്വസ്ഥത, സമാധാനം എന്നിവയ്ക്കൊപ്പം സാമ്പത്തിക നേട്ടങ്ങളും ഈ വര്‍ഷം ഇക്കൂട്ടര്‍ക്ക് കൈവരും. സന്താന സൌഭാഗ്യം,

നൂതന ഗൃഹം, വാഹന ലാഭം എന്നിവയും ഉണ്ടാവാന്‍ സാധ്യത. വിദേശത്തു നിന്ന് സന്തോഷവര്‍ത്തമാനം ശ്രവിക്കാം. ആരോഗ്യ രംഗത്ത് മെച്ചം. ആദായം പലവിധം ലഭിക്കും. സേവന രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുന്നത് ഉന്നതരുടെ പ്രീതിക്ക് പാത്രമാവും.

സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ലഭിക്കും. ഉദ്ദേശങ്ങള്‍ പലതും നിറവേറും. ആഡംബര വസ്തുക്കള്‍ ലഭിക്കാനും സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ അനുകൂലമായി മാറും.

വെബ്ദുനിയ വായിക്കുക