ഗ്രഹമാലികാ യോഗം

2008 ഒക്‍ടോബര്‍ 19 മുതല്‍ ആകാശത്ത് മനോഹരമായ ഒരു ഗ്രഹനിര ഉണ്ടായിക്കഴിഞ്ഞു. ഇത് ഒക്‍ടോബര്‍ 31 വരെ ഉണ്ടായിരിക്കും. 120 കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഈ ഗ്രഹയോഗം ഉണ്ടാവുന്നത്. ഗ്രഹമാലിക എന്നാണ് ഈ ഗ്രഹയോഗത്തിന് പേര്.

ചന്ദ്രന്‍ മിഥുനം രാശിയില്‍ പ്രവേശിക്കുന്നതോടെ രാഹുവും കേതുവും ഉള്‍പ്പെടെ എല്ലാ ഗ്രഹങ്ങളും തുടര്‍ച്ചയായുള്ള എട്ട് രാശികളിലായി അണിനിരക്കും. ഇതാണ് ഗ്രഹമാലിക. സൂര്യന്‍ തന്‍റെ നീചരാശി മൌഢ്യമുള്ള ചൊവ്വയുമായി യോഗം ചെയ്യവേയാണ് ഈ പ്രതിഭാസം ഉണ്ടാവുന്നത്.

ഒക്‍ടോബര്‍ 21 ചൊവ്വാഴ്ച കര്‍ക്കിടക രാശി പകര്‍ച്ചയിലൂടെ ഉണ്ടാവുന്ന നാഗബന്ധന യോഗം, ഒക്‍ടോബര്‍ 21 ന് ചോതി നക്ഷത്രത്തിനുണ്ടാകുന്ന കാര്‍ത്തിക മാസാരംഭം എന്നിവ കൂടി കണക്കിലെടുത്താല്‍ സുഖകരമല്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂട.

ചില ജ്യോതിഷന്മാര്‍ പറയുന്നത് ലോകസമാധാനം നിലനില്‍ക്കാന്‍ പര്യാപ്തമായ പുതിയൊരു അധികാര ശക്തി രൂപപ്പെടാന്‍ ഇടയുണ്ടെന്നാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നും അവിടത്തെ വിദേശ തൊഴിലാളികള്‍ക്ക് ഇതുമൂലം പ്രശ്നമുണ്ടാവുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭീകരവാദവും അക്രമങ്ങളും ഏറുകയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദം ഉയരുകയും ചെയ്യും.

കാലാവസ്ഥ തകരാറിലാവുകയും കാറ്റ് പലയിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ കാലത്ത് അവിട്ടം, മകയിരം, ചിത്തിര, ചോതി എന്നീ നക്ഷത്ര ജാതര്‍ ആപത്ത് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. ദുര്‍ഗ്ഗാ ഭജനവും സുബ്രഹ്മണ്യ ഭജനവും നല്ലതാണ്.


വെബ്ദുനിയ വായിക്കുക