കേട്ട : 2008 എങ്ങനെ ?

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം മികച്ച ഐശ്വര്യം കൂടി നല്‍കുന്നതാണ് 2008. ഏര്‍പ്പെടുന്ന കരാറുകളില്‍ തികഞ്ഞ ജാഗ്രത പാലിക്കുന്നത് മെച്ചം വര്‍ദ്ധിപ്പിക്കും. ജോലി സ്ഥലത്തെ പെരുമാറ്റം മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാന്‍ അവസരമൊരുക്കും.

ആരോഗ്യനില സാമാന്യം. ആഹാര വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുക. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഏതു തരത്തിലും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വിദേശയാത്ര തരപ്പെടും. ആദായം വര്‍ദ്ധിക്കുന്നതിനൊപ്പം ചെലവ് വര്‍ദ്ധിക്കാതെ സൂക്ഷിക്കുന്നത് നന്ന്. സൌഹൃദമായ പെരുമാറ്റം ഉണ്ടാവണം. അയല്‍ക്കാരുമായി രമ്യതയില്‍ പോവുക.

ദാമ്പത്യ രംഗത്ത് വന്‍ വിജയം. സന്താനസൌഭാഗ്യം, വാഹന ലബ്ധി എനിവയും ഉണ്ടാവും. പങ്കുകച്ചവടക്കാരുമായി സഹകരിച്ച് പോവും. കായിക രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കും.

വെബ്ദുനിയ വായിക്കുക