ഉത്രാടം : 2008 എങ്ങനെ ?

2008 ല്‍ ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പല മാറ്റങ്ങള്‍ക്കും സാക്‍ഷ്യം വഹിക്കേണ്ടിവരും. പണം ഇടപാട് സംബന്ധിച്ച് ഏതു പ്രവൃത്തികളിലും തികഞ്ഞ ജാഗ്രതയും ഉപദേശവും പാലിക്കണം. ഗര്‍ഭിണികളും രോഗികളും യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് ഉത്തമം.

മാതാപിതാക്കളുടെ ആരോഗ്യ നില അത്ര മെച്ചപ്പെടില്ല. പ്രവൃത്തിയിലെ ഉദാസീനത പല പ്രശ്നങ്ങള്‍ക്കും കാരണമാവും. അരോഗ്യം സാമാന്യ നിലയിലായിരിക്കും. അനാവശ്യകാര്യങ്ങളില്‍ കഴിവതും ഇടപെടാതിരിക്കുക ഉത്തമം. സാമ്പത്തിക രംഗത്ത് ചില അനിശ്ചിതത്വങ്ങള്‍ക്ക് സാധ്യത. എങ്കിലും വര്‍ഷം പകുതിക്ക് ശേഷം സ്ഥിതി മെച്ചപ്പെടും.

കുടുംബത്തില്‍ ചില്ലറ അപസ്വരങ്ങള്‍ ഉണ്ടാവാം. പെരുമാറ്റത്തില്‍ തികഞ്ഞ ആഢ്യത്വം പുലര്‍ത്തുന്നത് ഗുണകരമാവും. വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് നല്ല സമയം.

വെബ്ദുനിയ വായിക്കുക