ഉത്തൃട്ടാതി : 2008 എങ്ങനെ ?

സാമാന്യം തരക്കേടില്ലാത്തവര്‍ഷമാണ് ഉതൃട്ടാതിക്കാര്‍ക്ക് 2008. ആരോഗ്യ രംഗത്ത് പല രീതിയിലുള്ള മുറകളും ഏര്‍പ്പെടുത്തി മെച്ചമുണ്ടാക്കും. പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും. പ്രതികാരങ്ങള്‍ പലതും വേണ്ടെന്നു വച്ച് സൌഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കും.

അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. അയല്‍ക്കാരുമായി ചില്ലറ സ്വരക്കെടുണ്ടാവും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ബന്ധുക്കളില്‍ നിന്ന് അകന്ന് താമസിക്കേണ്ട അവസ്ഥ ചില ദിവസങ്ങളില്‍ ഉണ്ടാവും. സാമ്പത്തിക രംഗം പൊതുവേ നന്നായിരിക്കും.

മംഗള കര്‍മ്മങ്ങളിലും ആത്മീയ കാര്യങ്ങളിലും പങ്കെടുക്കാന്‍ അവസരം കൈവരും. ചില്ലറ ധനനഷ്ടത്തിനു സാധ്യത കാണുന്നു. വ്യാപാര കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ അവസരമുണ്ടാവും.

വെബ്ദുനിയ വായിക്കുക